അഹമ്മദാബാദ്: ലീഡ് നിലയില്‍ ബിജെപിയുമായി കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസ്. എക്സിറ്റ് പോളുകളെ അട്ടിമറിച്ച് കൊണ്ട് ഗുജറാത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച് കോണ്‍ഗ്രസ്. വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ ഏറെ പിന്നിലായിരിക്കുന്ന കോണ്‍ഗ്രസ് പിന്നീട് ലീഡ് നില മെച്ചപ്പെടുത്താന്‍ സാധിച്ചു. 

ബിജെപി ക്യാംപില്‍ ആശങ്ക പടര്‍ത്തി ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തി. വ്യവസായികള്‍ ഏറെയുള്ള സൂറത്തില്‍ ജിഎസ്ടി തിരിച്ചടിയാകുമെന്ന ബിജെപിയുടെ ആശങ്ക യാഥാര്‍ത്ഥ്യമായിരിക്കുന്നതായാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ കാണിക്കുന്നത്. 

ഗുജറാത്തിലെ ബിജെപി വിരുദ്ധ വികാരം ഓഹരി വിപണിയിലും ഇടിവ് വരുത്തി. ബിജെപിക്കൊപ്പം നിന്നിരുന്ന സൂറത്തില്‍ ജിഎസ്ടിയുടെ ഇംപാക്ട് കാണാന്‍ സാധിച്ചു.