കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം നിർത്തലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ നാടകമാണോയെന്ന് സംശയമുണ്ടെന്ന് സുരേഷ്ഗോപി എംപി. പിണറായിയുടെ പാർട്ടിക്കാർ സംയമനം കാണിച്ചാൽ കണ്ണൂരിൽ കൊലപാതകം ഉണ്ടാകില്ല. ഇതുവരെ ഇക്കാര്യത്തില്‍ ഞാന്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംശയമുണ്ട്- സുരേഷ് ഗോപി പറഞ്ഞു.