തിരുവനന്തപുരം: നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാര്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 17 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് ഇതുവഴി സുരേഷ് ഗോപി നഷ്ടം വരുത്തിയിരിക്കുന്നത്. പുതുച്ചേരിയിലെ താമസിക്കുന്ന ആളുടെ വിലാസമാണ് രജിസ്ട്രേഷനായി നല്‍കിയിരിക്കുന്നത്.

വ്യാജവിലാസം നല്‍കിയാണ് ജനപ്രതിനിധി കൂടിയായ താരം വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയെ അറിയില്ലെന്ന് ഫ്ലാറ്റില്‍ താമസക്കാര്‍ പറഞ്ഞു.