സുരേഷ് ഗോപി എം.പി ഔദ്യോഗികമായി ബി.ജെ.പി അംഗത്വമെടുത്തു. ദില്ലിയില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ വീട്ടില്‍ വച്ചാണ് അദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തത്. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കശുവണ്ടി ബോര്‍ഡ് രൂപീകരിക്കന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‍ലി, നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്ന് പിന്നീട് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന പദ്ധതിപ്രകാരം ദത്തെടുത്ത കല്ലിയൂര്‍ ഗ്രാമത്തെ മാതൃക ഗ്രാമമാക്കി മാറ്റുമെന്നും അടുത്തതവണ മലബാറിലെ ഗ്രാമങ്ങളെയായിരിക്കും ദത്തെടുക്കുകയെന്നും സുരേഷ് ഗോപി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.