താഴേക്ക് വീണു കിടന്ന വീര്‍ സിങ്ങിന്‍റെ ഹെഡ്സെറ്റിന്‍റെ കേബിളാണ് സുരേഷ് ഗോപിയെ ചതിച്ചത്. കാലുടക്കി, ബാലന്‍സ് ചെയ്യുന്നതിനിടെ പടിയില്‍ കാലുതെറ്റി തഴേക്ക് മറിഞ്ഞു. 

ദില്ലി: രാജ്യ സഭയില്‍ ബിജെപി അംഗവും നടനുമായ സുരേഷ് ഗോപിക്ക് 'അടിതെറ്റി'. ശിവകാശി പടക്കങ്ങളെക്കുറിച്ചുള്ള തിരുച്ചി ശിവയുടെ സബ്മിഷനെക്കുറിച്ച് ചെറു സംവാദവും കഴിഞ്ഞ് സ്വന്തം സീറ്റിലേക്ക് പോവുകയായിരുന്നു ബിജെപിയുടെ രാജ്യ സഭാംഗം സുരേഷ് ഗോപി. 

താഴേക്ക് വീണു കിടന്ന വീര്‍ സിങ്ങിന്‍റെ ഹെഡ്സെറ്റിന്‍റെ കേബിളാണ് സുരേഷ് ഗോപിയെ ചതിച്ചത്. കാലുടക്കി, ബാലന്‍സ് ചെയ്യുന്നതിനിടെ പടിയില്‍ കാലുതെറ്റി തഴേക്ക് മറിഞ്ഞു. മറ്റംഗങ്ങള്‍ സഹായിക്കാനെത്തിയപ്പോഴേക്കും സുരേഷ് ഗോപി എഴുന്നേറ്റ് സീറ്റിലേക്ക് നീങ്ങി. 

"

സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയതെന്ന ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കുറിക്ക് കൊള്ളുന്ന കമന്‍റ് വൈകാതെയെത്തി. സഭയില്‍ ചിരിയുയരുന്നതിനിടെ ചെയറിനോട് പക്ഷം മാറില്ലെന്നും പോവുകയാണെങ്കില്‍ വീട്ടിലേക്കേ പോവുകയുള്ളൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി .