നിരവധി ആഴ്ചകള്‍ കാത്തിരുന്നാണ് പലര്‍ക്കും ശസ്‌ത്രക്രിയക്കുള്ള തീയ്യതി കിട്ടിയത്. എല്ലാം ശരിയായെന്ന് കരുതി ഓപറേഷന്‍ തിയറ്ററിലെത്തി രണ്ടുമണിക്കൂര്‍ കാത്തിരുന്നപ്പോഴാണ് ശസ്‌ത്രക്രിയ നടക്കില്ലെന്ന് അറിയുന്നത്. ഒരാഴ്ചമുമ്പ് എസി അടക്കം ഉപകരണങ്ങള്‍ കേടായതിനാല്‍ അന്നും ശസ്‌ത്രക്രിയ മാറ്റിയിരുന്നു.

ഓപറേഷന്‍ തിയറ്ററിനോട് ചോര്‍ന്നാണ് പുതിയ മെഡിക്കല്‍ കോളേജിന്റെ പണി പുരോഗമിക്കുന്നത്. ഇതാണ് പൈപ്പുപൊട്ടാനും എസി ഉള്‍പ്പെടെ കേടാകാനും കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. കോര്‍പറേഷനും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറിനുശേഷം വെള്ളം എത്തിച്ചെങ്കിലും ബദല്‍ സംവിധാനമൊരുക്കാതയെുള്ള അധികൃതരുടെ നടപടിയില്‍ രോഗികള്‍ വലഞ്ഞു.