'ഇച്ചക് ദാന ബിച്ചക് ദാന' എന്ന പാട്ട് പാടുന്നത് ഈ വൃദ്ധ മാത്രമല്ല, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടി ചേര്‍ന്നാണ്
ദില്ലി: ആദ്യകാല ബോളിവുഡ് ഗാനങ്ങള്‍ ഇന്നും ട്രെന്‍റിംഗ് ആണ്. ഇന്ത്യയിലെ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും ഇവയ്ക്ക് ആരാധകരുമുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത ദൂരം സഞ്ചരിച്ചെത്തിയിരിക്കുന്നു ബോളിവുഡ് മാജിക് എന്ന് തെളിയിക്കുന്നതാണ് വിദേശ മന്ത്രാലയത്തിന്‍റെ സ്പോക്സ് പേഴ്സണ്‍ രവീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ.
രാജ് കപൂര്‍ - നര്‍ഗ്ഗീസ് എന്നിവര്‍ അഭിനയിച്ച ശ്രീ 420 എന്ന സിനിമയിലെ പാട്ട് ഉസ്ബക്കിസ്ഥാനില്‍നിന്നുള്ള വൃദ്ധ പാടുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇച്ചക് ദാന ബിച്ചക് ദാന എന്ന പാട്ട് പാടുന്നത് ഈ വൃദ്ധ മാത്രമല്ല, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടി ചേര്‍ന്നാണ് എന്നതാണ് ഈ വീഡിയോ വൈറലായതിന് പിന്നില്‍.
കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയിലാണ് സുഷമ സ്വരാജ് ഉസ്ബക്കിസ്ഥാനിലെ പ്രദേശവാസികളുമായി കണ്ടുമുട്ടിയത്.
