ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ലെങ്കിലും പാക്കിസ്ഥാനി ജനതയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും തമ്മില്‍ നല്ല ചേര്‍ച്ചയിലാണ്. ഇന്ത്യയിലെത്തി വിദഗ്ധ ചികിത്സ നടത്താനായി മെഡിക്കല്‍ വിസ ആവശ്യപ്പെട്ട നിരവധി പാക്കിസ്ഥാനി പൗരന്‍മാര്‍ക്ക് സുഷമ നേരത്തെ വിസ അനുവദിച്ചിരുന്നു.

ഏറ്റവുമൊടുവിലായി പാക് ബാലനാണ് സുഷമ സ്വരാജ് വീണ്ടും സഹായവുമായി എത്തിയിരിക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്കുള്ള മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സതേടുന്ന പാക്കിസ്ഥാനി ബാലനാണ് സുഷമ മെഡിക്കല്‍ വിസ ഉറപ്പു നല്‍കിയത്.

ട്വിറ്ററിലൂടെയാണ് കുട്ടിക്ക് വിസ നല്‍കുന്ന കാര്യത്തെക്കുറിച്ച് സുഷമ സ്വരാജ് അറിയിച്ചത്. ഗുരുതര രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്ന പാക്കിസ്ഥാനി പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ അനവുദിക്കുമെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Scroll to load tweet…