ദില്ലി: മധുവിധു തീരും മുമ്പ് പിരിയേണ്ടി വന്ന ദമ്പതികളെ ഒന്നിച്ചു നിര്‍ത്താന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ശ്രമം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പാസ്‌പോര്‍ട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹണിമൂണ്‍ കുളമാകുമായിരുന്ന ഇവരുടെ പ്രശ്‌നത്തില്‍ സുഷമ ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. എല്ലാം നടന്നത് ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ 

ഹണിമൂണിനായി ഇറ്റലിയിലേക്ക് പോകുവനാണ് ദമ്പതികള്‍ തീരുമാനിച്ചത്. എന്നാല്‍ ഇറ്റലിയിലേക്ക് തിരിക്കും മുന്‍പ് നാലു ദിവസം മുമ്പ് ആഗസ്റ്റ് 4 നാണ് ഫോട്ടോഗ്രാഫറായ ഫെയസാന്‍ പട്ടേല്‍ ഭാര്യ സനാ ഫാത്തിമയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം ട്വീറ്റ് ചെയ്തത്. പോകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ട് കണ്ടെത്താമെന്ന് കരുതിയിരുന്ന ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ പാസ്‌പോര്‍ട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ട്വീറ്റ് ചെയ്തു. 

Scroll to load tweet…
Scroll to load tweet…

രണ്ട് ടിക്കറ്റ് കയ്യിലുള്ളതിനാല്‍ പ്രണയിനിയെ കൂടാതെ തനിച്ച് പോകാന്‍ തീരുമാനിച്ചെന്നും പാസ്‌പോര്‍ട്ട് കണ്ടെത്തി ഭാര്യ ഒപ്പം ഉടന്‍ ചേരുമെന്ന് കരുതുന്നതായും ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്‍റെ സീറ്റിന് സമീപമുള്ള സീറ്റില്‍ ഭാര്യയുടെ ചിത്രം പതിച്ച നിലയില്‍ താന്‍ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഇയാള്‍ പോസ്റ്റ് ചെയ്തു.

Scroll to load tweet…

സുഷമാ സ്വരാജിനെ ടാഗ് ചെയ്തിരുന്നതിനാല്‍ സംഗതി വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയും നവദമ്പതികളെ സഹായിക്കാന്‍ സന്മനസ്സോടെ സുഷമ രംഗത്ത് വരികയും ചെയ്തു. തന്നെ ബന്ധപ്പെടാന്‍ ഭാര്യയോട് പറയൂ. അവര്‍ നിങ്ങളുടെ അടുത്ത സീറ്റില്‍ ഉണ്ടാകുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായിട്ടാണ് സുഷമ പ്രതികരിച്ചത്. 

Scroll to load tweet…

സഹായം വഴിയെ ഉണ്ടാകുമെന്നും സനായോടും ഫൈസനോടും പറഞ്ഞ സുഷമ തന്‍റെ ഓഫീസ് നിങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡ്യൂപ്‌ളിക്കേറ്റ് പാസ്‌പോര്‍ട്ട് നാളെ തന്നെ തേടിയെത്തുമെന്നും ട്വീറ്റ് ചെയ്തു.