ദില്ലി: ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നതിനുള്ള പ്രത്യേക വിസയ്ക്കായി കാത്തിരിക്കുന്ന പാക്കിസ്ഥാനി സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്‍റെ ദീപാവലി സമ്മാനം. മെഡിക്കല്‍ വിസ അപേക്ഷിച്ച എല്ലാവര്‍ക്കും വിസ അനുവദിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രി. രേഖകള്‍ പരിശോധിച്ച ശേഷം മെഡിക്കല്‍ വിസ ഇന്ന് നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് അറിയിച്ചത്.
ഇതിനോടകം തന്നെ നിരവധി പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ നല്‍കിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലും രോഗികളെ അതു ബാധിക്കാതെ അവര്‍ക്ക് മെഡിക്കല്‍ വിസ നല്‍കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ സുഷമ ചെയ്തത് പ്രശംസ പിടിച്ച് പറ്റിയിരുന്നു.
