ഷിന്‍ ജിയാങ് വീഗര്‍: വാതില്‍ തകര്‍ത്തു വന്ന അതിഥിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ചൈനയിലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള ഹോട്ടലിലുള്ള അതിഥികള്‍. ഷിന്‍ ജിയാങ് വീഗറിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ഹോട്ടലിന്റെ മുന്നിലും ലോബിയിലും നിരവധി ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് ഒരു എസ്‍യുവി നിയന്ത്രണം നഷ്ടപ്പെട്ട് ലോബിയിലേയ്ക്ക് ഇടിച്ച് കയറുന്നത്. വാഹനം പാഞ്ഞ് വരുന്നത് കണ്ട് ഹോട്ടലിലെ ലോബിയിലേക്ക് ഓടിക്കയറിയ സ്ത്രീകള്‍ തലനാരിഴയ്ക്ക് രക്ഷപെടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

ഹോട്ടലിന് പുറത്തും അകത്തുമായുള്ള സിസിടിവിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ബ്രേക്കിന് പകരം വാഹനത്തിന്റെ ഡ്രൈവര്‍ ആക്സിലേറ്ററില്‍ അമര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അനുമാനം. വാഹനത്തിന് കാര്യമായ തകരാര്‍ ഒന്നുമില്ലെങ്കിലും ഹോട്ടലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
