സ്വാമി അസീമാനന്ദ സ്‌ഫോടനത്തില്‍ പങ്കാളിയാണെന്ന് എന്‍ഐഎ കണ്ടെത്തിയെങ്കിലും തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതായി ജയ്പൂര്‍ എന്‍ഐഐ കോടതി വ്യക്തമാക്കി. ഗൂഢാസോചന, കൊലപാതകം, വര്‍ഗീയ വിദ്വേഷം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കൊല്ലപ്പെട്ട സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര കുമാര്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഭവേഷ് പട്ടേല്‍ദേവേന്ദ്ര കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ഒക്ടോബറില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ്` എന്‍ ഐ എ ഏറ്റെടുത്തത്. 149 സാക്ഷികളെ വിസ്തരിച്ച ശേഷം ഈ വര്‍ഷം ജനുവരിയിലാണ് വാദം പൂര്‍ത്തിയായത്. 2010ല്‍ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയെങ്കിലും പിന്നീട് തന്നെ നിര്‍ബന്ധിച്ച് പറയിപ്പിക്കുകയായിരുന്നുവെന്ന് മൊഴി മാറ്റി പറഞ്ഞിരുന്നു.