വര്‍ക്കല: ശിവഗിരിമഠം തെരഞ്ഞെടുപ്പില്‍ മഠാധിപതി പ്രകാശാനന്ദയ്ക്ക് തോല്‍വി.10 വര്‍ഷമായി ശിവഗിരിമഠത്തിന്റെ മഠാധിപതിയായിരുന്നു പ്രകാശാനന്ദ. ഋതംബരാനന്ദ, സൂക്ഷ്മാനന്ദ എന്നിവര്‍ പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തലമുറ മാറ്റത്തോടെ ശിവഗിരിമഠത്തിന് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. 10 വര്‍ഷമായി മഠാധിപതിയും ഏറ്റവും മുതിര്‍ന്ന അംഗവുമാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രകാശനന്ദ. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് മഠാധിപതിയായി തുടരാനാവില്ല. 55 സന്യാസിമാര്‍ക്ക് വോട്ടകവാശമുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ 19 വോട്ടുകള്‍ മാത്രമാണ് പ്രകാശാനന്ദയ്ക്ക് ലഭിച്ചത്.

35 സന്യാസിമാരുടെ പിന്തുണ നേടിയ ഋതംബരാനന്ദ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ഭരണസമിതി അംഗമായി. സൂക്ഷ്മാനന്ദ ഋതംഭരാനന്ദ, ശിവസ്വരൂപാനന്ദ, പരാനന്ദ, ബോധിതീര്‍ത്ഥ, വിശുദാനന്ദ, ശാരദാനന്ദ, ശിവസ്വരൂപാനന്ദ, ഗുരുപ്രസാദാനന്ദ, വിശാലാനന്ദ, സാന്ദ്രാനന്ദപുരി എന്നിവരാണ് പുതിയ ഭരണസമിതിയിലേത്ത് തെരഞ്ഞെടുക്കപ്പെട്ടത്.

29 സന്യാസിമാരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.പ്രകാശാനന്ദ, സച്ചിതാനന്ദ, ശുഭാംഗാനന്ദ, അസ്പര്‍ശാനന്ദ എന്നിവരാണ് പുറത്തായ മറ്റ് അംഗങ്ങള്‍. പുതിയ പ്രസിഡന്റിനെയും സെക്രട്ടറിയും തെരഞ്ഞെടുക്കാനുള്ള ആദ്യ യോഗം ഉടന്‍ ചേരുമെന്ന് സൂചന.