സ്വിസ് പടയെ പുറത്താക്കിയ ഗോള്‍ പിറന്നത് 66-ാം മിനിറ്റില്‍
സെന്റ് പീറ്റേഴ്ബെര്ഗ്: ലോക ചാമ്പ്യന്മാരായ ജര്മനി അടങ്ങിയ ഗ്രൂപ്പില് ഒന്നാം സ്ഥാനക്കാരായി ജയിച്ച് വന്നത് വെറുതെയല്ലെന്ന് സ്വീഡന് വീണ്ടും തെളിയിച്ചു. സ്വിറ്റ്സര്ലാന്റിനെതിരെ കളിയുടെ മുഴുവന് സമയവും മികച്ച പ്രകടനം നടത്തിയാണ് 24 വര്ഷത്തിന് ശേഷം സ്വീഡന് ക്വാര്ട്ടറില് എത്തിയിരിക്കുന്നത്. 66-ാം മിനിറ്റില് എമില് ഫോഴ്സ്ബെര്ഗാണ് സ്വീഡിഷ് പടയ്ക്കായി ഗോള് സ്വന്തമാക്കിയത്. ടോണിവോനന്റെ പാസ് ലഭിച്ച എമില് ഫോഴ്സബെര്ഗ് പന്ത് നിയന്ത്രിച്ച് മുന്നോട്ട് കയറി ബോക്സിന് പുറത്തുനിന്ന് വലങ്കാലന് ഷോട്ട് പായിച്ചു. പാഞ്ഞെത്തിയ പന്ത് സ്വിസ് താരം മാനുവല് അക്കാന്ജിയുടെ കാലില് തട്ടി ദിശ മാറി വലയില് കയറി.
വീഡിയോ കാണാം...
