അപായ സൂചന മുഴങ്ങിയതോടെ സ്വീഡിഷ് ടീം ഹോട്ടലില്‍ നിന്നിറങ്ങിയോടി

സമാര: ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്ന സ്വീഡിഷ് ടീം രാവിലെ ഉണര്‍ന്നത് ഞെട്ടലോടെ. ടീം താമസിച്ച ഹോട്ടലില്‍ രാവിലെ 8.30ഓടെ ഫയര്‍ അലാം മുഴങ്ങിയതോടെ താരങ്ങള്‍ പുറത്തേക്കിറങ്ങിയോടി.

സുരക്ഷാ പ്രശ്നങ്ങളില്ലായെന്ന് ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ച ശേഷമാണ് താരങ്ങള്‍ തിരികെ മുറികളില്‍ പ്രവേശിച്ചത്. ആരെങ്കിലും പുകവലിച്ചതോ ഫയര്‍ അലാം സ്വിച്ച് അമര്‍ത്തിയതോ ആകാം ആശങ്കക്കിടയാക്കിയത് എന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. ലോകകപ്പില്‍ 1994ന് ശേഷമുള്ള ആദ്യ സെമി പോരാട്ടത്തിനാണ് ഇംഗ്ലണ്ടിനെതിരെ സ്വീഡന്‍ ഇറങ്ങുന്നത്.