ഞായറാഴ്ച രാവിലെയാണ് ഒരു സംഘം ആളുകള്‍ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ക്രൂരമായ ബലാത്സംഗ ദൃശ്യങ്ങള്‍കുറ്റവാളികള്‍ ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ഫേസ്ബുക്ക് ലൈവില്‍ ബലാത്സംഗ ദൃശ്യങ്ങള്‍എത്തിയപ്പോള്‍ തങ്ങളെ ആരോ കബളിപ്പിക്കുകയാണെന്നാണ് ആദ്യം ദൃശ്യങ്ങള്‍ കണ്ടവര്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയാണെന്ന് മനസിലായത്. അബോധാവസ്ഥയിലായിട്ടും യുവതിയെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കാന്‍ ആയുധധാരികളായ അക്രമികള്‍ തയ്യാറായില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ കണ്ടവര്‍പോലീസിനോടു പറഞ്ഞു.
ആയിരക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങള്‍ തത്സമയം കണ്ടത്. ഇവരില്‍ ചിലര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്സലയിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയിത്തിലെത്തിയ പോലീസ് സംഘം കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്തു. പോലീസ് എത്തുന്നതുവരെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതിയെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
