Asianet News MalayalamAsianet News Malayalam

ഡോക്ടര്‍ന്മാര്‍ കാഴ്ച്ചക്കാരായി; തൂപ്പുകാരന്‍ രോഗിയുടെ മുറിവ് തുന്നിക്കെട്ടി

ഗുജറാത്തിലെ ബാറുച്ച് സിവില്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഓപ്‌റേഷന്‍ നടന്നത്. തലക്ക് മുറിവുമായി എത്തിയ രോഗിയുടെ മുറിവ് ബ്രിജേഷ് സോളങ്കി എന്ന ജീവനക്കാരന്‍ തുന്നിക്കെട്ടുകയായിരുന്നു.

Sweeper Seen In Video Giving Stitches In Gujarat Hospital, Doctors Watch
Author
Gujarat, First Published Aug 21, 2018, 4:22 PM IST

ബാറുച്ച്: ഡോക്ടര്‍മാര്‍ നോക്കി നില്‍ക്കെ രോഗിയുടെ മുറിവ് തുന്നിക്കെട്ടി തൂപ്പുകാരന്‍. ഗുജറാത്തിലെ ബാറുച്ച് സിവില്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഓപ്‌റേഷന്‍ നടന്നത്. തലക്ക് മുറിവുമായി എത്തിയ രോഗിയുടെ മുറിവ് ബ്രിജേഷ് സോളങ്കി എന്ന ജീവനക്കാരന്‍ തുന്നിക്കെട്ടുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ ചുറ്റിലും കാഴ്ച്ചക്കാരായി ഡോക്ടര്‍ന്മാരും ഉണ്ടായിരുന്നു. രോഗിയുടെ  ബന്ധുക്കൾ ഈ സംഭവം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയില്‍ ഇടുകയായിരുന്നു. ക്ലാസ് ഫോര്‍ തൊഴിലാളിയായ ബ്രിജേഷ് മുറിവ് തുന്നിക്കെട്ടിയത് മെഡിക്കല്‍ നിയമങ്ങള്‍ക്ക് എതിരാണെന്നും ഇതിന് കൂട്ടു നിന്ന ഡോക്ടര്‍ന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രിയുടെ റസിഡറന്റ് മേനേജര്‍ എസ് ആര്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ഒരു  സ്വകാര്യ ആശുപത്രിയില്‍ എയ്റ്റ് ക്ലാസ് ജീവനക്കാരന്‍ രോഗിക്ക് ഓപ്‌റേഷന്‍ നടത്തിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയും ഡോക്ടര്‍ന്മാര്‍ക്കെതിരെയും രോഗിയുടെ ബന്ധുക്കൾ കൊലക്കുറ്റത്തിന് കേസ് നല്‍കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios