യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് പ്രതിമക്ക് നിറം അടിച്ചതെന്ന് പ്രദേശവാസികള്‍ പൊലീസിനോട് 

ബംഗാള്‍: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമക്ക് കറുത്ത ചായം പൂശി. വെസ്റ്റ് ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രതിമക്കാണ് കുറുത്ത നിറം പൂശിയിരിക്കുന്നത്. 

സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിലെ ലെനിന്‍റെ പ്രതിമ തിങ്കളാഴ്ച ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ നീക്കം ചെയ്തതു പോലെ തമിഴ്നാട്ടില്‍ പെരിയാറിന്‍റെ പ്രതിമകള്‍ നീക്കണമെന്ന എച്ച്.രാജയുടെ ഫേസ്ബുക്ക് വിവാദമായതോടെ പിന്‍വലിച്ചെങ്കിലും ചൊവ്വാഴ്ച വെല്ലൂരില്‍ പെരിയാറിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു.