ഡമസ്കസ്: സിറിയയില്‍ ഷിയാ ആരാധനാലയം ലക്ഷ്യംവെച്ച ചാവേറാക്രമണത്തിൽ 20 പേർ മരിച്ചു. ആരാധനാലയത്തിന്‍റെ കവാടത്തിൽ കാർ ബോംബും പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 55പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മൂന്നാംതവണയാണ് ഇവിടെ ആക്രമണം നടക്കുന്നത്. ഈ വര്ഷം നടന്ന രണ്ട് ആക്രമണങ്ങളില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.