സ്റ്റാന്‍ഫോര്‍ഡ്: അമേരിക്കൻ സേന സിറിയയില്‍ തുടരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. സിറിയയിലെ ഐഎസ് സാന്നിധ്യം മുഴുവനായും അവസാനിപ്പിച്ച ശേഷമെ സേനയെ പിൻവലിക്കൂ. 2011 ല്‍ ഇറാഖില്‍ നിന്നും സേനയെ പിൻവലിച്ചതുപോലെുള്ള തെറ്റുകള്‍ ഇനി ആവർത്തിക്കില്ലെന്നും ടില്ലേഴ്സണ്‍ വ്യക്തമാക്കി. സിറിയയില്‍ ഐഎസ് പൂർണപരാജയം സമ്മതിച്ചിട്ടില്ല.. ഈ ഘട്ടത്തിലെ പിൻമാറ്റം ഐഎസ്സിനെ ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ടില്ലേഴ്സണ്‍ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രസംഗത്തില്‍ വിശദീകരിച്ചു.