റഷ്യയിലെ സോച്ചിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമീർ പുച്ചിനും തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം.
ഇദ്ലിബ്: സിറിയയിൽ സമാധാനത്തിന്‍റെ പുത്തൻ നീക്കവുമായി റഷ്യയും തുർക്കിയും. സർക്കാർ സേനയും വിമതരും തമ്മിൽ യുദ്ധം നടക്കുന്ന ഇഡ്ലികബ് നഗരത്തെ ബഫർ സോണായി പ്രഖ്യാപിക്കും. ഒക്ടോബർ 15ന് ധാരണ നിലവിൽ വരും.
റഷ്യയിലെ സോച്ചിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമീർ പുച്ചിനും തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രഖ്യാപനം. ധാരണയനുസരിച്ച് നഗരത്തിൽ നിന്ന് 15 മുതൽ 25 വരെയുള്ള ദൂര പരിധിയിൽ നിന്ന് വിമതരും സർക്കാരും സൈനികരെ പിൻവലിക്കും. ഒക്ടോബർ 10നകം മിസൈലുകളും ടാങ്കറുകളും അടക്കം എല്ലാ പടക്കോപ്പുകളും മേഖലയിൽ നിന്ന് നീക്കം ചെയ്യണം.
ഇദ്ലിബ് ആസ്ഥാനമാക്കിയ അൽ നുസ്റ അടക്കമുള്ള ഭീകരസംഘടനകൾ ഇദ്ലിബ് വിടണമെന്നാണ് വ്യവസ്ഥ. സേനാ പിൻമാറ്റം മുതൽ ഇഡ്ലിനബ് നഗരത്തിന്‍റെ നിയന്ത്രണം റഷ്യയും തുർക്കിയും സംയുക്തമായി ഏറ്റെടുക്കും. തുർക്കിയുടെ പിന്തുണയുള്ള വിമതസേനയുടെ നിയന്ത്രണത്തിലുള്ള അവസാന പ്രവിശ്യയാണ് ഇഡ്ലിബ്.
വിമതരുടെ അവസാന തുരുത്ത് പിടിച്ചെടുക്കാനുള്ള സായുധ നീക്കം മഹാദുരന്തമായിത്തീരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇരുപക്ഷത്തിനും സ്വീകാര്യമായ ഒത്തുതീർപ്പ് ഉരുത്തിരിഞ്ഞത്. പക്ഷേ ഇദ്ലിബിലെ വിമതസംഘടനകളെക്കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല. ഇപ്പോഴത്തെ ധാരണ നയതന്ത്ര നീക്കങ്ങൾക്ക് സമയം നൽകുമെന്നാണ് കണക്കുകൂട്ടൽ
