ഡമാസ്കസ്: സിറിയൻ നഗരമായ ഹോമ്മോസ് ഐഎസിൽനിന്നു സൈന്യം പിടിച്ചെടുത്തു. 2015 മുതൽ ഐഎസ് ശക്തികേന്ദ്രമായിരുന്നുഹോമ്മോസ്. ശനിയാഴ്ചയാണ് നഗരം സിറിയൻ സൈന്യം പിടിച്ചെടുത്തത്. എന്നാൽ ഇക്കാര്യം സിറിയൻ സർക്കാർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തു സൈന്യം നടത്തിയ ശക്തമായ ആക്രമണത്തെ തുടർന്നാണ് ഹോമ്മോസ് പിടിച്ചെടുത്തതെന്നു സിറിയൻ മനുഷ്യാവകാശ സംരക്ഷകൻ അറിയിച്ചു.
