സിറിയ: സിറിയന്‍ നഗരമായ പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം തിരിച്ചു പിടിയ്ക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ നിയന്ത്രണത്തിലാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാഖില്‍ സൈന്യം ശക്തമായ തിരിച്ചടിച്ച സ്ഥലങ്ങളിലും ഐഎസ് പിന്‍വാങ്ങിയിരുന്നു. ഐഎസിന്റെ അവശേഷിച്ച ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ആക്രമണം ശക്തമാക്കിയതോടെയാണ് പിന്‍വാങ്ങാനുള്ള നീക്കം അവര്‍ സജീവമാക്കിയിരിക്കുന്നത്. 

പ്രദേശത്തെ ഭീകരരോടു ചാവേറാക്രമണത്തിന് മുതിരാനോ പലായനം ചെയ്യാനോ ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖിലേക്കോ സിറിയയിലേക്കോ പിന്‍വാങ്ങി ഒളിത്താവളങ്ങളിലേക്ക് നീങ്ങാനാണ് ബാഗ്ദാദിയുടെ ആഹ്വാനം.