കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് ഇടനിൽക്കാരനിൽനിന്നു പണം തിരിച്ചുപിടിക്കാൻ അഞ്ചംഗ സമിതി. രണ്ടു വൈദികരും മൂന്ന് സഭ വിശ്വാസികളും സമിതിയിലുണ്ട്. കാനോനിക സമിതിയുടേതാണ് തീരുമാനം.

അതേസമയം സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് അയച്ചു. ഒരു വിഭാഗം വൈദികരാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് വത്തിക്കാനിലേക്ക് അയച്ചത്. നേരത്തെ വൈദിക സമിതി യോഗം വിളിച്ചുകൂട്ടി റിപ്പോർട്ട് അയക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും കർദിനാൾ അന്ന് യോഗത്തിൽ പങ്കെടുക്കാത്തതിനാൽ സാധിച്ചില്ല. ഇതേ തുടർന്നാണ് ഒരു വിഭാഗം വൈദികർ റിപ്പോർട്ട് വത്തിക്കാനിലേക്ക്അയച്ചത്.