2018 ഡിസംബർ മുതൽ വിവിധ ദിവസങ്ങളിൽ ഫേസ് ബുക്കിലൂടെ മതമേലധ്യക്ഷനമാരെ അധിക്ഷേപിച്ചതിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം. ആദ്യമായാണ് സഭ വിശ്വാസികൾക്കെതിരെ സിനഡ് നോട്ടീസ് അയക്കുന്നത്. 

കൊച്ചി: സാമൂഹ്യ മാധ്യമങ്ങൾ വഴി സിറോ മലബാർ സഭ മേലധ്യക്ഷൻമാരെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ആർച്ച് ഡയോസിയൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി ഭാരവാഹികൾക്കെതിരെ സിറോ മലബാർ സഭ നിയമ നടപടി തുടങ്ങി. ഇതിൻറെ ഭാഗമായി സിറോ മലബാർ സഭ സിനഡ് ഭാരവാഹികൾക്ക് വക്കീൽ നോട്ടീസ് അയച്ചു. 2018 ഡിസംബർ മുതൽ വിവിധ ദിവസങ്ങളിൽ ഫേസ് ബുക്കിലൂടെ മതമേലധ്യക്ഷനമാരെ അധിക്ഷേപിച്ചതിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം. ആദ്യമായാണ് സഭ വിശ്വാസികൾക്കെതിരെ സിനഡ് നോട്ടീസ് അയക്കുന്നത്.