കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിനെ കുറിച്ച് ചർച്ച ചെയ്യാൻവൈദിക സമിതി നാളെ യോഗം ചേരും. യോഗത്തില്‍ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. ഇടപാട് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് നാളെ യോഗത്തിൽ അവതരിപ്പിക്കും. മാര്‍പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ പരാതിയും നാളെ അയക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടു എറണാകുളം റേഞ്ച് ഐ ജി യ്ക്കു പരാതി ലഭിച്ചു. ഇടപാടിലെ വഞ്ചനയും നികുതി വെട്ടിപ്പും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.