സീറോ മലബാര്‍ സഭ സിനഡിന് പിന്തുണയുമായി കെസിബിസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിനഡാണ് മുന്‍കൈ എടുക്കേണ്ടത്

കൊച്ചി: സീറോ മലബാര്‍ സഭ സിനഡിന് എല്ലാ പിന്തുണയും ആശംസിച്ച് കെസിബിസി അധ്യക്ഷന്‍ ഡോക്ടര്‍ സൂസെപാക്യം. സഭക്കുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളെയുള്ളുവെന്നും സിനഡാണ് ഇതിന് മുന്‍കൈ എടുക്കേണ്ടതെന്നും സൂസെപാക്യം പറഞ്ഞു. 

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ വൈദികസമിതി അംഗങ്ങളും സഹയാമെത്രാന്‍മാരുമായി കെസിബിസി ചര്‍ച്ച നടത്തിയിരുന്നു. സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമ നടപടിയില്‍ ഇടപെടില്ലെന്നും പ്രശ്നത്തില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നുണ്ടെന്നും കെസിബിസി വ്യക്തമാക്കിയിരുന്നു.