കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പള്ളികളില്‍ കര്‍ദിനാളിന്‍റെ സര്‍ക്കുലര്‍ വായിക്കും. സർക്കുലറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
സഹായ മെത്രാൻമാർക്ക് കൂടുതൽ അധികാരം നൽകിയതായി കർദിനാളിന്‍റെ കുറിപ്പ്. ഭരണകാര്യങ്ങളുടെ ചുമതല ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് . കർദ്ദിനാൾ ആലഞ്ചേരിയുടെ അധികാരമാണ് കൈമാറുന്നത്. വൈദിക സമിതിയുടേതടക്കം ചുമതല എടയന്ത്രത്തിനാണ്.ബിഷപ്പ് ഇടയന്ത്രത്തിനെ സഹായിക്കാനായി ബിഷപ്പ് ജോസ് പുത്തന്‍ വീട്ടിലിനെ നിയമിച്ചു.
സിനഡ് ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും മാധ്യമങ്ങളിലൂടെയുള്ള അനൗദ്യോഗിക ഇടപെടല്‍ വൈദികര്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
