സീറോ മലബാര്‍ ഭൂമി ഇടപാട്: നിയമ നടപടിയില്‍ ഇടപെടില്ലെന്ന് കെസിബിസി

First Published 10, Mar 2018, 2:50 PM IST
syro malabar diocese kcbc
Highlights
  • ഭൂമി ഇടപാട് മധ്യസ്ഥ ചര്‍ച്ചയുമായി കെസിബിസി
  • തുറന്ന പോര് അവസാനിപ്പിക്കണം

എറണാകുളം: സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമ നടപടിയില്‍ ഇടപെടില്ലെന്ന് കെസിബിസി.  പ്രശ്നത്തിൽ അനുരഞ്ജന ചർച്ച നടക്കുന്നുണ്ടെന്ന് കെസിബിസി വ്യക്തമാക്കി. തുറന്ന പോര് അവസാനിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ കെസിബിസി ആവശ്യപ്പെട്ടു.

കർദിനാൾ ആലഞ്ചേരി,സഹായ മെത്രാന്മാർ എന്നിവരുമായി മലങ്കര സഭ അധ്യക്ഷൻ മാർ ബസേലിയോസ് ക്ളീമിസ് കെസിബിസി അധ്യക്ഷൻ ഡോക്ടര്‍ സുസെപാക്യം എന്നിവരാണ് ചർച്ച നടത്തിയത്. . ചർച്ചകൾ തുടരുമെന്നും കെസിബിസി വ്യക്തമാക്കി.

loader