വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും തീരുമാനം.    

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് വിഷയം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനം. ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും തീരുമാനം.

കര്‍ദിനാള്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാട് വൈദികര്‍ യോഗത്തിലെടുത്തു. തന്‍റെ ഭാഗം വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. അതേസമയം യോഗം നടന്നുകൊണ്ടിരിക്കെ പുറത്ത് കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി.