ഷുഹൈബിനെ കൊന്നത് ടിപി വധക്കേസിലെ പ്രതി മനോജെന്ന് കെ സുധാകരന്‍. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോൾ നൽകിയതെന്ന് സുധാകരൻ ആരോപിച്ചു. ആകാശ് സംഘത്തിൽ ഉണ്ടെങ്കിൽ അത് ജയരാജൻ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ ആരോപിച്ചു. കിർമാണി മനോജിന്റെ പങ്ക് പുറത്തു വന്നാൽ ഗൗരവം വർധിക്കും എന്നത് കൊണ്ട് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നു.
ഷുഹൈബ് വധത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. കണ്ണൂരിൽ കെ.സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാക്കളും നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്. അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം ഭീകരസംഘടനയായി മാറിയെന്നും ചെന്നിത്തല. ഷുഹൈബ് വധത്തിൽ പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.
