ഗുണ്ടായിസത്തിനെതിരെ സർക്കാർ കർശന നടപടി സ്വീകരരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്‍ണൻ. നാട്ടിൽ സമാധാനന്തരീക്ഷം നിലനിർത്തുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കളമശ്ശേരിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയതിന് സിപിഎം നേതാവിനെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സക്കീർ ഹുസൈനെതിരെ പാർട്ടി നടപടിയുണ്ടാകുമോ എന്ന ചേദ്യത്തിന് അതൊക്കെ പാർട്ടി നേതാക്കൾ പറയുമെന്നായിയിരുന്നു മറുപടി.