'പുതിയ മദ്യശാലകള്‍ തുറക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം'

First Published 18, Mar 2018, 3:26 PM IST
T P  Ramakrishnan
Highlights
  • ദ്യ വര്‍ജനമാണ് മുന്നണിയുടെ ലക്ഷ്യം
  • പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്

തിരുവനന്തപുരം:കേരളത്തിൽ പുതിയ മദ്യശാലകൾ തുറക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എക്സൈസ് മന്ത്രി. മദ്യ വർജനമാണ് മുന്നണിയുടെ ലക്ഷ്യം. പ്രകടന പത്രികയിൽ പറഞ്ഞ കാര്യം തന്നെയാണ് സർക്കാർ നടപ്പാക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോള്‍ ഇല്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മദ്യനയത്തില്‍ സഭയുമായി ചര്‍ച്ചക്ക് തയ്യാറെന്നും മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിയനുസരിച്ച് നേരെത്ത പൂട്ടിയ മദ്യശാലകളാണ് തുറക്കുന്നത്. മൂന്ന് ബാർ ഹോട്ടലുകള്‍, 171 ബീർ വൈൻ പാർലുകൾ, ആറ് ചില്ലറ വിൽപനശാലകൾ, ഒരു ക്ലബ്‌, മൂന്ന് സൈനിക ക്യാൻറീനുകളിലെ ഷോപ്പ് എന്നിവയാണ് തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ ബാർ ഹോട്ടലുകൾ അനുവദിക്കില്ല. തെറ്റിദ്ധാരണയുണ്ടായ കേന്ദ്രങ്ങൾ വ്യക്തത വരുത്തണം. ആരുമായും ചർച്ചക്ക് സർക്കാർ തയ്യാറെന്നും മന്ത്രി പറഞ്ഞു. അതേസമയം പുതിയ ബാർ ഹോട്ടലുകൾക്ക് അപേക്ഷ വന്നാൽ അപ്പോൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

loader