5 മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത്

കോഴിക്കോട് ദേശീയ പണിമുടക്കിനെ ന്യായീകരിച്ച് ഇടതു മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ .പണിമുടക്കിനെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും.അതാണ് ചെറിയ തോതിൽ കാണുന്നത്.നടക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്.. ഇന്ന് പണി എടുക്കാൻ പാടില്ല.5 മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ്.ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്.കൂടുതൽ വിവാദത്തിന് ഇല്ല.ഇത്തരം വിഷയങ്ങൾ ഇടതുമുന്നണി യോഗത്തിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് എ കെ ബാലൻ രംഗത്തെത്തി.പണിമുടക്കിനെതിരെ ഗണേഷ് കുമാറിൻ്റെ പ്രസ്താവന ഇടതുസമീപനമല്ല.സമരം ചെയ്യുന്നവരെ വിലകുറച്ചുകാണാനാണ് പ്രസ്താവനയിലുടെ സാഹചര്യമൊരുക്കിയത്.മന്ത്രിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു.ഇടതുപക്ഷ സമീപനമല്ല ഗണേഷ്കുമാർ പറഞ്ഞത്.സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല.ഡയസ്നോൺ പ്രഖ്യാപിക്കുന്നത് സർക്കറാണ്.സമരം ചെയ്ത ദിവസത്തെ ശമ്പളം വേണമെന്ന് തൊഴിലാളികൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാലൻ പറഞ്ഞു