ചെങ്ങന്നൂരിലെ വോട്ടർമാർ തെറ്റായ പ്രചരണം തള്ളിക്കളയുമെന്നും മന്ത്രി

തിരുവനന്തപുരം: മദ്യനയത്തിൽ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ചെങ്ങന്നൂരിലെ വോട്ടർമാർ തെറ്റായ പ്രചരണം തള്ളിക്കളയുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാറുകൾക്ക് അനുകൂലമായി സർക്കാർ കോടതിയെ സമീപച്ചിട്ടില്ലെന്നും മന്ത്രി. 

അതേസമയം ബാറുകൾ തുറക്കാനുള്ള തീരുമാനം നിർഭാഗ്യകരമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു വിഡ്ഢിത്തരം കാണിച്ചത് മനസിലാകുന്നില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദ്ധാനങ്ങളുടെ ലംഘനമാണിതെന്നും തീരുമാനം സർക്കാർ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗീവര്‍ഗീസ് മാര്‍ കുറിലോസ്.