തിരുവനന്തപുംര: മദ്യശാലയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ എതിർക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‍ണന്‍. പാതയോരത്തെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത് നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ്. പുതിയ മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മതമേലധ്യക്ഷന്മാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ടി പി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യു.ഡി.എഫിന്റെ മദ്യനയത്തിന് അംഗീകാരം കിട്ടിയിരുന്നെങ്കിൽ അവർ അധികാരത്തിൽ വരുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.