Asianet News MalayalamAsianet News Malayalam

ജിഷ കൊലക്കേസ്: പ്രതിയെ പിടികൂടാന്‍ ഇടയാക്കായിത് താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മൂലമെന്ന് ടി പി സെന്‍കുമാര്‍

T P Senkumar
Author
Kochi, First Published Jul 1, 2016, 7:10 AM IST

ജിഷ കൊലക്കേസില്‍ പ്രതിയെ പിടികൂടാന്‍ ഇടയാക്കായിത് താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മൂലമെന്ന് ടി പി സെന്‍കുമാര്‍. പുറ്റിങ്ങല്‍ ,ജിഷ കൊലക്കേസുകളില്‍ തന്‍റെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി തന്നെ ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കി ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പുറ്റിങ്ങല്‍, ജിഷ കൊലക്കേസുകളില്‍ സംസ്ഥാന പൊലീസ് മേധാവി എന്ന നിലയില്‍  സെന്‍കുമാറിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പൊലീസിനെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കി. ലോക്നാഥ് ബെഹ്റയെ പുതിയ  മേധാവിയാക്കിയതിനെതുടര്‍ന്ന് പ്രതിയെ പിടികൂടാനായെന്നും എജി വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ സെന്‍കുമാര്‍ ഇതെല്ലാം നിഷേധിച്ചു. ജിഷ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരും പറഞ്ഞിട്ടില്ല. അന്വേഷണം  ശരിവെച്ച് കൊണ്ട് ചീഫ് സെക്രട്ടറി തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മലം നല്‍കിയിട്ടുണ്ട്. ഏത് ദിശയിലാണ് അന്വേഷണം പോകേണ്ടത് എന്നത് സംബന്ധിച്ച നിര‍വധി നിര്‍ദ്ദേശങ്ങള്‍ താന്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.ഇതിന്‍റെഅടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായതെന്നും സെന്‍കുമാര്‍ അവകാശപ്പെടുന്നു.

സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്പോള്‍ താന്‍ ജൂനിയര്‍ ആയിരുന്നുവെന്ന ആരോപണവും ശരിയല്ല. അന്ന് തന്നേക്കാള്‍ സീനിയറായിരുന്ന ദിനേശ്വര്‍ ശര്‍മ കേന്ദ്ര ഡെപ്യൂട്ടഷനില്‍ ഐ ബി ഡയറകടറും മഹേഷ് കുമാര്‍ സിംഗ്ല സ്പെഷ്യല്‍ ഡയറക്ടറുമായിരുന്നു. അതായത് അന്ന് പൊലീസ് മേധാവിയായി നിയമിക്കപ്പെടാന്‍ സംസ്ഥാനത്തുണ്ടായിരുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്‍ താന്‍ തന്നെയായിരുന്നുവെന്നും സത്യാവങ്മൂലത്തില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios