പൊലീസ് മേധാവിയായിരുന്ന കാലത്തെ തന്റെ മികച്ച പ്രകടനത്തിന്റെ ഫലമാണ് ക്രമസമധാനപാലത്തിന് സംസ്ഥാനസര്‍ക്കാരിന് കിട്ടിയ ദേശീയ അംഗീകാരം എന്നും സെന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ മികച്ച ക്രമസമാധാനപാലനം നടക്കുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.
പൊലീസ് മേധാവിയായി താന്‍ ഇരുന്ന കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്‍കിയ ഈ ദേശീയ പുരസ്‌കാരം ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ വിമര്‍ശനം.
ജിഷ ക്കേസിലും പുറ്റിങ്ങല്‍ അപകടത്തിലും വീഴ്ച വരുത്തിയ കീഴ് ഉദ്യേഗസഥര്ക്ക് എതിരെ നടപടി എടുക്കുന്നതില്‍ അന്നത്തെ ഡിജിപിയായിരുന്ന സെന്‍കുമാര്‍ വീഴ്ച വരുത്തി എന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. തുടര്‍ന്നാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. തന്റെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുന്നതു വരെ ജോലിയില്‍ പ്രവേശിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
