നോവൽ പ്രസിദ്ധീകരിക്കണം  ഹരീഷിനെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കണം

കൊച്ചി: പെരുമാൾ മുരുകനുണ്ടായ അനുഭവമാണ് കേരളത്തിൽ ഹരീഷിനുണ്ടായതെന്ന് കവി സച്ചിദാനന്ദൻ. ഹരീഷിന്‍റെ നോവല്‍ മീശ പ്രസിദ്ധീകരിക്കണം. എഴുത്തുകാരനെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുകയാണ് വേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. മോഹൻലാൽ പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്നത് പുതിയ അഭിനേതാക്കൾക്കും സംവിധായകർക്കും ബുദ്ധിമുട്ടുണ്ടാവും എന്നതിനാലാണ് മോഹൻലാലിനെ ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യത്തെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.