1958 ഏപ്രില്‍ 25ന് മലപ്പുറത്തെ കൊണ്ടോട്ടിയിലായിരുന്നു റസാഖിന്റെ ജനനം. ചെറുപ്പം മുതല്‍ തന്നെ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ക്ലാര്‍ക്ക് ആയിരുന്നു. ധ്വനി എന്ന സിനിമയില്‍ സഹസംവിധായകനായി ആയിരുന്നു സിനിമയിലേക്കുള്ള കാല്‍വയ്പ്പ്. പിന്നെ 30ലേറെ സിനിമകളില്‍ റസാഖിന്റെ തൂലികയില്‍ വിഷ്ണുലോകം, നാടോടി, ഗസല്‍, ഘോഷയാത്ര, ബാലേട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരേ സമയം പ്രേഷകന്റെ ഹൃദയത്തിലും ഹിറ്റ് ചാര്‍ട്ടിലും ഇടം പിടിച്ചു. കാണാക്കിനാവിനു് (1996) മികച്ച കഥയ്‌ക്കും തിരക്കഥയ്‌ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമയ്‌ക്കു് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ "മാനത്ത് ചന്തിരനുണ്ടോ..."എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതും റസാഖ് ആണ്.
