മുസ്ലീം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിനെ ആദരിച്ച് ടാബ്ലോ
ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് കൊൽക്കത്ത സ്വദേശിയെ ചുട്ടുകൊന്ന ശംബുലാലിന് രാമനവമി ദിവസം രാജസ്ഥാനില്‍ ആദരം. രാമനവമി ദിവസം നടന്ന റാലിയല്‍ ശംഭുലാലിനെ പ്രതീകവത്കരിച്ച് ടാബ്ലോ ഒരുക്കിയായിരുന്നു ആദരിച്ചത്. ജോദ്പൂരിലാണ് രാമനവമി ദിവസം ടാബ്ലോയില്‍ ശംഭുവിനെയും ഉള്‍പ്പെടുത്തിയത്. മുസ്ലിം യുവാവിനെ മഴു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ചു ചുട്ടു കൊല്ലുകയും പിന്നീട് കൊലപാതക ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത ശംഭുലാലിന് നേരത്തേയും രാജസ്ഥാനില്‍നിന്ന് പിന്തുണ ലഭിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ജയിലിലായ ശംഭുലാല്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തി ജയിലില്‍നിന്ന് ലൈവ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു.
