പുരാവസ്തു അധികൃതര്‍ പ്രദേശത്ത് പരിശോധനകള്‍ നടന്നിവരുന്നു

ആഗ്ര: താജ്മഹലിന്‍റെ പ്രവേശനകവാടം ആഗ്രയില്‍ പെയ്യുന്ന കനത്തമഴയില്‍ തകര്‍ന്നു. വ്യാഴാഴ്ച്ച രാവിലെ പെയ്ത മഴയിലാണ് താജ്മഹലിന്‍റെ തെക്കുഭാഗത്തുളള പ്രവേശനകവാടത്തിന്‍റെ തൂണ്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. പുരാവസ്തു അധികൃതര്‍ പ്രദേശത്ത് പരിശോധനകള്‍ നടന്നിവരുന്നു. തൂണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് സൗത്ത് ഗേറ്റിലൂടെയുളള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി പെയ്തമഴയില്‍ ഉത്തര്‍പ്രദേശിലെ മധുരയില്‍ വീട് ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. കൂലിപ്പണിക്കാരായിരുന്ന മാതപിതാക്കള്‍ അപകടസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.