ഔ​റം​ഗ​ബാ​ദ്: ഖുര്‍‍ആന്‍ വഴി അനുവദിക്കപ്പെട്ട ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സ്‌ത്രീ സംരക്ഷണം ലക്ഷ്യമിട്ടാണ് മുത്തലാഖ് നിരോധിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്ലിം സമുദായത്തെയും പുരോഹിതന്മാരെയും വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമില്‍ ഖുര്‍‍ആന്‍ വഴി അനുവദിക്കപ്പെട്ടതാണ്. അതില്‍ ഇടപെടാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ലെന്ന് ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ശരദ് പവാര്‍ പറഞ്ഞു. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ മു​ത്ത​ലാ​ഖ് നി​രോ​ധ ബി​ല്‍ ലോക്‌സഭയില്‍ ബി​.ജെ​.പി സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ നി​യ​മ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ഭേ​ദ​ഗ​തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കാ​ന്‍ കഴിഞ്ഞിട്ടില്ല. ബി​ല്‍ തി​ടു​ക്ക​ത്തി​ല്‍ പാസ്സാക്കാതെ പാ​ര്‍​ല​മെ​ന്‍റ​റി സമിതിയുടെ പരിഗണനയ്‌ക്ക് വി​ട​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷത്തിന്റെ ആവശ്യം.