അഫ്ഗാനിസ്ഥാനില്‍ 126 സൈനികർ കൊല്ലപ്പെട്ടു. കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണം. 

ദില്ലി: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. 

കാബൂളിൽ നിന്ന് 44 കിലോമീറ്റര്‍ അകലെ മൈദാൻ ഷഹറിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരിശീലന കേന്ദ്രത്തിലേക്ക് ചാവേറുകൾ കാർ ഇടിച്ചു കയറ്റുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.