ദില്ലി: ദുരിതാശ്വാസ തുക അനുവദിക്കുക, കർഷക പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലി ജന്ദർ മന്തറിൽ തമിഴ്‌നാട് കർഷകർ നടത്തുന്ന സത്യഗ്രഹ സമരം 21 ആം ദിവസത്തിലേക്ക് കടന്നു. ഇന്ന് മീശ പാതി വടിച്ചാണ് കർഷകർ പ്രതിഷേധിക്കുന്നത്. ശയന പ്രദക്ഷിണം നടത്തിയും കർഷകർ സമരം നടത്തും. ഇന്നലെ തല മുടി പാതി മുണ്ഡനം ചെയ്തായിരുന്നു സമരം.
വരൾച്ചാ ദുരിതാശ്വാസമായി 60,000 കോടി രൂപ അനുവദിക്കുക, നദീ സംയോജനത്തിലൂടെ വെള്ളമെത്തിക്കുക, വിളകൾക്ക് ന്യായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജന്ദർ മന്തറിൽ ആത്മഹത്യ ചെയ്യുമെന്നും കർഷകർ ഭീഷണി മുഴക്കുന്നു.
