കൊച്ചി: ഡിജിപി ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരില്‍ കര്‍ണാടകത്തിലെ കുടകിലുളള 151 ഏക്കര്‍ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തു. സംരക്ഷിത വനമേഖലയിലാണ് ഭൂമിയെന്ന് കണ്ടെത്തിയാണ് മഡിക്കെരി ഡിഎഫ്ഒയുടെ നടപടി. ഭൂമി വനഭൂമിയല്ലെന്ന വാദവുമായി ഡെയ്‌സി ജേക്കബ് നല്‍കിയ അപ്പീല്‍ കോടതി തളളിയിരുന്നു.
നിയമവിരുദ്ധമായി സ്വന്തമാക്കിയ ഭൂമി ഒഴിയണമെന്ന് കാണിച്ച് ഒരു മാസം മുമ്പ് കര്‍ണാടക വനംവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 1990ല്‍ പതിനഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിയിക്ക് ഇരുപത് കോടിയോളമാണ് ഇപ്പോള്‍ മതിപ്പുവില. 114 വര്‍ഷം മുമ്പ് സംരക്ഷിത വനമായി പ്രഖ്യാപിച്ച ഭൂമിയാണ് ജേക്കബ് തോമസിന്റെ ഭാര്യ കൈവശം വച്ചതെന്നാണ് കര്‍ണാടക വനംവകുപ്പ് പറയുന്നത്.
