ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ട് സുരക്ഷിതമാണെങ്കിലും ജനങ്ങളുടെ മനസ്സില്‍ ഭയമുണ്ടാക്കാന്‍ കേരളം ശ്രമിക്കുന്നു. അത് തടയണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. 

അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പതിനേഴ്‌സ് മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണം. മുല്ലപ്പെരിയാറിലെ മഴവെള്ളസംഭരണ കേന്ദ്രങ്ങളിലേക്ക് പരിശോധനകള്‍ ഇല്ലാതെ പ്രവേശിക്കാനുള്ള അനുമതി വേണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.