ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്‍റ്. ഡിസംബർ 25 വരെ തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്‍റ് മേധാവി എസ്. ബലചന്ദ്രൻ മുന്നറിയിപ്പ് നൽകി.

വന്‍നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് കടന്നു പോയി. നിലവില്‍ കേരളതീരത്ത് നിന്ന് 900 കി.മീ അകലെയുള്ള ഓഖി ചുഴലിക്കാറ്റ് ഇപ്പോള്‍ ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറില്‍ ശക്തി കുറഞ്ഞ് ഓഖി ന്യൂനമര്‍ദ്ദമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.