വിവരമറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകരാണ് ആശുപത്രിക്ക് സമീപത്തേക്ക് ഒഴുകിയെത്തുന്നത്.  കനത്ത പൊലീസ് വലയത്തിലാണ് അപ്പോളോ ആശുപത്രി. ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമായി ഒൻപത് കമ്പനി കേന്ദ്ര സേനയെ ചെന്നൈയിൽ എത്തുമെന്നാണ് അറിയുന്നത്. ആശുപത്രിയുടെ അകത്തും പുറത്തും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ ഉടൻ ആശുപത്രിയിലെത്തും. മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗവർണർ വരുന്നത് . മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തി . ദില്ലി എയിംസിൽ നിന്നുളള വിദഗ്ധ ഡോക്ടർമാരും ചെന്നൈയിലെത്തും .

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നടത്താനിരുന്ന ദില്ലി യാത്ര റദ്ദാക്കി . അപ്പോളോ ആശുപത്രിയിൽ അടിയന്തര മന്ത്രിസഭായോഗം ചേർന്നു .