മഴ ദുരിതത്തില്‍ താറുമാറായ കേരളത്തിന്  സഹായവുമായി തമിഴ്നാട് എംഎല്‍എയും. കൌണ്ടം പാളയം എംഎല്‍എ വി സി ആറുകുട്ടി 16000 കിലോ അരിയാണ്  കേരളത്തിനു വേണ്ടി ശേഖരിച്ചത്. കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്ന അൻപോട് കൊച്ചി കൂട്ടായ്മയ്ക്കു വേണ്ടി കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്ററിലേക്കാണ് അരിയെത്തിച്ചത്. 

തമിഴ്നാട്ടില്‍ നിന്ന് സിനിമ താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ പണം നല്‍കിയിരുന്നു. കമല്‍ഹാസൻ 25 ലക്ഷം രൂപ നല്‍കിയിരുന്നു. കാര്‍ത്തിയും സൂര്യയും ചേര്‍ന്ന് 25 ലക്ഷം നല്‍കിയിരുന്നു. തമിഴ് താരങ്ങളും സംഘടന അഞ്ച് ലക്ഷവും നല്‍കിയിരുന്നു.